മറിയമ്മ മാത്യു ന്യൂയോർക്കിൽ അന്തരിച്ചു; പൊതു ദർശനം ഇന്ന്

പി പി ചെറിയാൻ

ന്യൂയോർക്ക് : മറിയമ്മ മാത്യു (89 വയസ്) ന്യൂയോർക്കിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് നലോടിട്ട് വീട്ടിൽ പരേതരായ എൻ.സി. വര്‍ഗീസ്, മറിയമ്മ വര്‍ഗീസ് എന്നിവരുടെ മകളും കൊല്ലം കുണ്ടറ അമ്പിപൊയ്ക തെക്കേതിൽ പരേതനായ എ.സി.മാത്യുവിന്റെ സഹധർമിണിയുമാണ്‌. കുഴിമത്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച അവർ പിന്നീട് തച്ചങ്ങാട്, ഭൂതക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പൊതു ദർശനം നവംബർ നാല് ചൊവ്വാഴ്ച വൈകുന്നേരം 4:30 – 9 00 (EST) വരെ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ശവസംസ്കാര ശുശ്രൂഷ (Funeral Service) നവംബർ അഞ്ച് ബുധനാഴ്ച രാവിലെ 8:30 മുതൽ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (28 Sunset Ave, Staten Island, NY 10314) നടക്കും. സംസ്കാരം 10:45 (EST) : Fairview സെമിത്തേരി 1852 Victory Blvd, Staten Island, NY 10314

മക്കൾ: സൂസൻ മാത്യു- ബാബു ഡാനിയേൽ , മാത്യു അബു ചെറിയാൻ – ലീന ജോർജ് ,ഷേർലി മാത്യു – സ്റ്റാൻലി ജോൺ.

ശുശ്രൂഷകൾ SumodJacob Video & Photography യുടെ ലൈവ് സ്‌ട്രിമിംഗിലൂടെ നേരിട്ട് കാണാവുന്നതാണ്.

:🔗 http://www.sumodjacobphotography.com/Live

Mariamma Mathew passed away in New York. Public viewing today at St. George’s Malankara Orthodox Church

More Stories from this section

family-dental
witywide