മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ നിര്യാതയായി

ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനി നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ മക്കളും, വിജി മോൻസി മാത്യു, റിനി ജോർജ്, എന്നിവർ മരുമക്കളും, മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ് എന്നിവർ കൊച്ചുമക്കളുമാണ് .

പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:00 PM മുതൽ 7:30 PM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9:00 AM മുതൽ 11:00 AM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ നടക്കും. അതേത്തുടർന്ന്, 11:30 ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മസോളിയത്തിൽ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സംസ്ക്കാരവും നടക്കും.

വാർത്ത: രാജു ശങ്കരത്തിൽ

Mariamma Thomas (Omana – 77) passed away in New Jersey