
ഡാളസ് : മാർത്തോമാ സഭയും സി.എസ്.ഐ. (ക്രിസ്ത്യൻ ആസോസിയേഷൻ) സഭകളും തമ്മിലുള്ള ഐക്യത്തെ കൂടുതൽ സുവർണ്ണമാക്കാനുള്ള പദ്ധതി മുൻനിർത്തി “മാർത്തോമ – സി.എസ്.ഐ. ഏകതാ ഞായർ” നവംബർ 12 ന് ആഘോഷിക്കുന്നു. സഭകളുടെ ഐക്യവും സഹകരണവും ബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളുടെയും ഒരു ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച,നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പരിധിയിൽ പെട്ട ഇടവകകളിലും വിപുലമായ ചടങ്ങുകളും പ്രാർത്ഥനകളും നടത്തപ്പെടും . ആഘോഷത്തിന്റെ ഭാഗമായി ഡാളസ് സൈന്റ്റ് പോൾസ് മാർത്തോമാ ചർച്ചിൽ നവംബർ 12 ന് നടത്തപ്പെടുന്ന വിശുദ്ധ കുർബാനക്കു സി എസ് ഐ ഡാളസ് കോൺഗ്രിഗേഷൻ വികാരി റവ. രാജീവ് സുകു മുഖ്യ കാർമീകത്വം വഹിക്കും, തുടർന്ന് സ്നേഹ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.









