
മെസ്‌ക്വിറ്റ്(ഡാളസ് ) : മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ അഭിമാനാര്‍ഹ വിജയം കരസ്ഥമാക്കിയ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നുള്ള മത്സരാര്‍ഥികളെ അഭിനന്ദിച്ചു.
റീജിയണിന്റെ വിവിധ മാര്‍ത്തോമാ ഇടവകയില്‍ നിന്നും പങ്കെടുത്ത അംഗങ്ങളുടെ വാശിയേറിയ മത്സരങ്ങളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും പങ്കെടുത്ത ആന്‍ഡ്രൂ അലക്‌സാണ്ടര്‍ (പുരുഷ സോളോയില്‍ , 1ാം സ്ഥാനം) – ആഷ്ലി സുഷില്‍ ഇംഗ്ലീഷ് പ്രബന്ധം, 1ാം സ്ഥാനം ) ,- റെഷ്മ ജേക്കബ് ( മലയാളം പ്രബന്ധം, 2ാം സ്ഥാനം) ,ക്വിസ് ടീം – 3ാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 12 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും കലാമേളയില്‍ പങ്കെടുത്തു വിജയിച്ച മത്സരാര്‍ഥികളെ വികാരി റവ റജിന്‍ രാജു, റവ എബ്രഹാം കുരുവിള എന്നിവര്‍ ട്രോഫി നല്‍കി ആദരിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഇതര മത്സരാർഥികളെയും , പരിശീലകരെയും ഫാദർ മനു അഭിനന്ദിച്ചു . സെക്രട്ടറി സോജി സ്‌കറിയാ നന്ദി പറഞ്ഞു.
ഒക്ടോബര്‍ 10 ശനിയാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചിലാണ് മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയന്‍ പ്രസിഡന്റ് റവ റജിന്‍ രാജു അധ്യക്ഷത വഹിച്ചു.