ഒഹായോയില്‍ ജന്മദിന പാര്‍ട്ടിക്കിടെ കൂട്ട വെടിവയ്പ്പ് ; ഒമ്പത് പേര്‍ക്ക് പരിക്കേറ്റു

ഒഹായോ: ഒഹായോയിലെ ബാത്ത് ടൗണ്‍ഷിപ്പില്‍ നന്ന ജന്മദിന പാര്‍ട്ടിക്കിടെ കൂട്ട വെടിവയ്പ്പ്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. എയര്‍ബിഎന്‍ബി വഴി വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ കുറച്ച് കൗമാരക്കാര്‍ പാര്‍ട്ടിക്കായി ഒത്തുകൂടിയപ്പോഴാണ് സംഭവം. അക്രോണില്‍ നിന്ന് ഏകദേശം 15 മൈല്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പലരും ഓടി രക്ഷപെട്ടിരുന്നവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം ഇതുവരെ യുഎസില്‍ നടന്നത് 365 കൂട്ട വെടിവയ്പ്പുകളാണ്. കൂടുതല്‍ ഇരകളുള്ള കേസുകളിലൊന്നുകൂടിയാണിത്. യുഎസില്‍ തുടര്‍ച്ചയായി കൂട്ട വെടിവയ്പ്പുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തോക്ക് നിയന്ത്രണം ആവശ്യപ്പെട്ട് നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

പ്രാദേശികമായ ചില നിയന്ത്രണങ്ങള്‍ക്കാരണം നിയമപ്രകാരമല്ല എയര്‍ബിഎന്‍ബിയിലൂടെ പാര്‍ട്ടിക്കായി വീട് വാടകയ്ക്കെടുത്തതെന്നും പാര്‍ട്ടിയിലെ ഭൂരിഭാഗം ആളുകളും 18 വയസ്സിന് താഴെയുള്ളവരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, വെടിവയ്പ്പിന് കാരണമായത് എന്താണെന്നും എത്ര പേര്‍ തോക്ക് ഉപയോഗിച്ചെന്നതും നിലവില്‍ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

‘അനധികൃതവും തടസ്സപ്പെടുത്തുന്നതുമായ ഒത്തുചേരലുകള്‍’ നിരോധിക്കുന്നുവെന്ന് എയര്‍ബിഎന്‍ബി ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു, കൂടാതെ പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വീട് വാടകയ്ക്കെടുത്ത വ്യക്തിയുടെ അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. എയര്‍ബിഎന്‍ബി അഥവാ എബിഎന്‍ബി എന്നത് ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റിടമാണ്. ലോകത്ത് എവിടെ നിന്നും എയര്‍ബിഎന്‍ബിയുടെ വെബ് സൈറ്റിലൂടെ ഇഷ്ടമുള്ള സ്ഥലത്ത് വീട് വാടകയ്ക്ക് എടുക്കുകയോ കൊടുക്കുകയോ ചെയ്യാം.

Mass shooting at birthday party in Ohio; nine injured

More Stories from this section

family-dental
witywide