ട്രംപ് ഫെഡറല്‍ സൈനിക വിന്യാസം നടത്താന്‍ പദ്ധതിയിടുന്നതിനിടെ ഷിക്കാഗോയില്‍ വ്യാപക വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരുക്ക്

ഷിക്കാഗോ : ഷിക്കാഗോയില്‍ നടന്ന വെടിവയ്പ്പില്‍ 8 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ തെരുവുകളില്‍ കൂടുതല്‍ ഫെഡറല്‍ സൈനിക വിന്യാസം നടത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതിനിടെയാണ് പുതിയ സംഭവ വികാസം. നഗരത്തിലുടനീളമായി നടന്ന 37 വെടിവയ്പ്പുകളിലായാണ് 58 പേര്‍ക്ക് വെടിയേറ്റത്.

മിക്ക കേസുകളിലും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ലേബര്‍ ഡേ വാരാന്ത്യത്തില്‍ നടന്ന അക്രമങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാന ആക്രമണമാണ് ഈ വര്‍ഷം ലേബര്‍ ഡേ വാരാന്ത്യത്തില്‍ നടന്നത്.

റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം നഗരത്തില്‍ 573 കൊലപാതകങ്ങള്‍ നടന്നു. അതായത് ഓരോ 100,000 നിവാസികളിലും 21 പേര് എന്ന നിരക്കില്‍. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ഷിക്കാഗോയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് നീക്കം നടത്തുന്നത്.

More Stories from this section

family-dental
witywide