ക്വീൻസിലുള്ള നിശാക്ലബിന് പുറത്ത് കൂട്ട വെടിവയ്പ്: 10 പേർക്ക് പരുക്ക്

ബുധനാഴ്ച രാത്രി ന്യൂയോർക്കിലെ ക്വീൻസിലുള്ള നിശാക്ലബിന് പുറത്ത് നടന്ന കൂട്ട വെടിവയ്പ്പിൽ 10 പേർക്ക് പരിക്കേറ്റു. രാത്രി 11.20ഓടെ അമസൂറ നിശാക്ലബിന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഇരകളാരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എൻവൈപിഡി) പറഞ്ഞതായി, ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവരെ ചികിത്സയ്ക്കായി ലോംഗ് ഐലൻഡ് ആശുപത്രിയിലേക്കും കോഹൻസ് ചിൽഡ്രൻസ് മെഡിക്കൽ സെൻ്ററിലേക്കും കൊണ്ടുപോയി.

സ്ഥിരമായി ഡിജെകളും തത്സമയ പ്രകടനങ്ങളും അവതരിപ്പിക്കുന്ന അമസുറ ക്ലബ്, കഴിഞ്ഞ വർഷം മരിച്ച അറിയപ്പെടുന്ന ഒരു സംഘാംഗത്തിൻ്റെ ബഹുമാനാർത്ഥം ഒരു സ്വകാര്യ പാർട്ടി നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ 80 ഓളം പേർ നൈറ്റ്ക്ലബ്ബിന് പുറത്ത് തടിച്ചുകൂടിയിരു.

Mass Shooting Outside New York Nightclub, 10 injured

More Stories from this section

family-dental
witywide