മിഷിഗണിലെ വാള്‍മാര്‍ട്ടില്‍ കത്തിയാക്രമണം; 11 പേര്‍ക്ക് പരിക്കേറ്റു, 6 പേരുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

മിഷിഗണ്‍: മിഷിഗണിലെ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച നടന്ന മാരകമായ കത്തി ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പരുക്കേറ്റവരെ വടക്കന്‍ മിഷിഗണിലെ മുന്‍സണ്‍ ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലെത്തിച്ചു.

ആക്രമണത്തിന് ഉപയോഗിച്ച ആയുധം മടക്കാവുന്ന രീതിയിലുള്ള കത്തിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതി മിഷിഗണ്‍ നിവാസിയാണെന്നാണ് വിവരം. മറ്റ് വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടില്ല.

More Stories from this section

family-dental
witywide