
വാഷിംഗ്ടണ്‍ : ആഗോളതലത്തിലെ മികച്ച സര്‍വകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങില്‍ 100 സ്‌കോറോടെ കേംബ്രിഡ്ജ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്) ആസ്ഥാനമായുള്ള മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ഒന്നാമതെത്തി. 99.4 സ്‌കോറുമായി ലണ്ടനിലെ ഇംപീരിയല്‍ കോളേജ് രണ്ടാം സ്ഥാനത്തെത്തി. 98.9 സ്‌കോറുള്ള സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കാണ് മൂന്നാം സ്ഥാനം.
ലോകമെമ്പാടുമുള്ള 100 ലധികം സ്ഥലങ്ങളെ പ്രതിനിധീകരിക്കുന്ന 1,500 ലധികം സര്‍വകലാശാലകള്‍ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ 2026 പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ 200-ാം റാങ്കിനുള്ളില്‍ മൂന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡല്‍ഹി 123-ാം സ്ഥാനത്തും പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനത്തും എത്തി. ഐഐടി ബോംബെ 129-ാം റാങ്കിലും ഐഐടി മദ്രാസ് 180-ാം റാങ്കിലുമാണ്.
ലോകത്തെ മികച്ച 1501 സര്‍വകലാശാലകളുടെ പട്ടികയില്‍ 192 എണ്ണമുള്ള യുഎസിനും 90 എണ്ണമുള്ള യുകെക്കും 72 എണ്ണമുള്ള ചൈനയും കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഇന്ത്യക്കാണ്. 10011200 റാങ്കില്‍ കരളത്തിലെ അമൃത വിശ്വവിദ്യാപീഠവും ഇടംപിടിച്ചിട്ടുണ്ട്.