
മസാച്യുസെറ്റ്സ്: യുഎസിലെ മസാച്യുസെറ്റ്സിലെ അസിസ്റ്റഡ് ലിവിംഗ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫാള്‍ റിവര്‍ പട്ടണത്തിലെ ഗബ്രിയേല്‍ ഹൗസില്‍ ഞായറാഴ്ച പ്രാദേശിക സമയം ഏകദേശം 21:50 നാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ താമസക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒമ്പത് ഇരകളില്‍ ചിലര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവര്‍ പിന്നീട് ആശുപത്രിയില്‍വെച്ചും മരണത്തിന് കീഴടങ്ങുകയായിരുന്നു. കെട്ടിടത്തിൽ സ്പ്രിംഗ്ലറുകൾ സജ്ജീകരിച്ചിരുന്നുവെന്നും തീ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞുള്ളൂവെന്നും ഫാൾ റിവർ മേയർ പോൾ കൂഗൻ പറഞ്ഞു. പുക മൂന്ന് നിലകളുള്ള കെട്ടിടത്തിൽ വ്യാപിച്ചിട്ടുണ്ടെന്നും കൂഗൻ പറഞ്ഞു.
തീ പിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് ഫാള്‍ റിവര്‍ ഫയര്‍ ചീഫ് ജെഫ്രി ബേക്കണ്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണ്. ബോസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) തെക്കും റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ നിന്ന് 20 മൈൽ അകലെയുമാണ് ഫാൾ റിവർ പട്ടണം.













