നവിമുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ വന്‍ അഗ്നിബാധ : മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറുമരണം, 10 പേര്‍ക്ക് പരുക്ക്

മുംബൈ: നവിമുംബൈയിലെ അപ്പാര്‍ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. 10 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വാഷിയിലെ സെക്ടര്‍ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്കീറ്റാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദമ്പതികളായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍(39) ഇവരുടെ മകള്‍ ആറുവയസുകാരി വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരം സ്വദേശികളാണിവര്‍.

കെട്ടിടത്തിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. തീ നിയന്ത്രണവിധേയമാണെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാസേന അറിയിച്ചു.

Massive fire breaks out in Navi Mumbai apartment: Six dead, including three Malayalis.

More Stories from this section

family-dental
witywide