ഗായകന്‍ ഉദിത് നാരായണ്‍ താമസിക്കുന്ന അപാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ അഗ്നിബാധ : ഒരു മരണം

മുംബൈ: ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍ താമസിക്കുന്ന അപാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തം. ഒരു മുതിര്‍ന്ന പൗരന്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു തീപടര്‍ന്നത്. അന്ധേരി വെസ്റ്റ് ശാസ്ത്രി നഗറിലെ സ്‌കൈപാന്‍ കോംപ്ലക്‌സ് ബി വിങ്ങിലെ 11ാം നിലയിലുണ്ടായ തീ നാലു മണിക്കൂര്‍ പരിശ്രമിച്ചാണു അണയ്ക്കാനായത്. അതേസമയം ഉദിത് നാരായണ്‍ സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.

Also Read

More Stories from this section

family-dental
witywide