സെന്‍ട്രല്‍ കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ ; വീടുകള്‍ക്ക് ഭീഷണി, ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

കാലിഫോര്‍ണിയ: സെന്‍ട്രല്‍ കാലിഫോര്‍ണിയെ ഭീതിയിലാഴ്ത്തി വന്‍ കാട്ടുതീ. നൂറുകണക്കിന് വീടുകള്‍ക്ക് ഭീഷണിയായതോടെ ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുന്നു. ലോസ് പാഡ്രെസ് ദേശീയ വനത്തിലാണ് തീ പിടുത്തമുണ്ടായിരിക്കുന്നത്. ഇതുവരെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വന പാതയിലൂടെ വാഹനമോടിക്കവെയാണ് ഒരാള്‍ക്ക് പൊള്ളലേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുഎസ് ഫോറസ്റ്റ് സര്‍വീസിന്റെ വക്താവ് ഫ്‌ലെമ്മിംഗ് ബെര്‍ട്ടല്‍സണ്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കുന്ന രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റത്.

തീരദേശ സാന്താ ബാര്‍ബറ, സാന്‍ ലൂയിസ് ഒബിസ്‌പോ കൗണ്ടികളുടെ 260 ചതുരശ്ര കിലോമീറ്റര്‍ കത്തിനശിച്ചു. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചത്.

സാന്താ മരിയയ്ക്കും ബേക്കേഴ്സ്ഫീല്‍ഡിനും ഇടയിലുള്ള സ്റ്റേറ്റ് റൂട്ട് 166 ല്‍ വെള്ളിയാഴ്ച ഉണ്ടായ കുറഞ്ഞത് നാല് ചെറിയ തീപിടുത്തങ്ങളാണ് വലിയൊരു തീപിടുത്തത്തിലേക്ക് കലാശിച്ചത്. തീപിടുത്തം ഏകദേശം 450 കെട്ടിടങ്ങള്‍ക്ക് ഭീഷണിയായിട്ടുണ്ട്. സാന്താ ബാര്‍ബറ കൗണ്ടിയിലെ ഏകദേശം 110,000 ആളുകള്‍ താമസിക്കുന്ന സാന്താ മരിയയുടെ കിഴക്ക് ഭാഗത്തുള്ള ഇരു ദിശകളിലുമുള്ള ഹൈവേ അടച്ചിടേണ്ടി വന്നു. സാന്താ ബാര്‍ബറയ്ക്ക് ഏകദേശം 105 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും ലോസ് ഏഞ്ചല്‍സിന് 240 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന ഈ കുന്നിന്‍ പ്രദേശം കാലിഫോര്‍ണിയയിലെ ലൈവ് ഓക്ക് മരങ്ങളും സൈക്കമോര്‍ മരങ്ങളും നിറഞ്ഞതാണ്.

1,000-ത്തിലധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. തീപിടുത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു

More Stories from this section

family-dental
witywide