സാധാരണക്കാരായ ആയിരത്തിലധികം പേരെ പിരിച്ചുവിട്ടു; മെറ്റയുടെ പുതിയ നീക്കത്തിൽ അമ്പരന്ന് ലോകം, ഉന്നതരുടെ ബോണസ് കുത്തനെ കൂട്ടി

വാഷിംഗ്ടണ്‍: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും ബോണസും വർദ്ധിപ്പിച്ച് മെറ്റ. എക്സിക്യൂട്ടീവുകൾക്ക് ഇപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ 200 ശതമാനം വരെ ബോണസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഇത് വെറും 75 ശതമാനം മാത്രമായിരുന്നു. ഈ വർഷം തങ്ങളുടെ എക്സിക്യൂട്ടീവുകൾക്ക് വലിയ ബോണസുകൾ വാഗ്ദാനം ചെയ്യുമെന്ന് ടെക് ഭീമനായ മെറ്റ ഒരു കോർപ്പറേറ്റ് ഫയലിംഗിൽ ആണ് പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ

മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് അവർക്ക് കൂടുതൽ ശമ്പളം നൽകാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍, വര്‍ധിപ്പിച്ച് ബോണസിന്റെ ആനുകൂല്യം മെറ്റാ സിഇഒ ആയ മാർക്ക് സക്കർബർഗിന് ബാധകമാകില്ല.

“കമ്പനിയുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് (അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒഴികെയുള്ളവർക്ക്) ബോണസ് പ്ലാൻ അടിസ്ഥാന ശമ്പളത്തിന്റെ 75 ശതമാനത്തിൽ നിന്ന് 200 ശതമാനമായി വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി, ഇത് ബോണസ് പ്ലാൻ പ്രകാരമുള്ള 2025 വാർഷിക പ്രകടന കാലയളവ് മുതൽ പ്രാബല്യത്തിൽ വരും,” മെറ്റാ കോർപറേറ്റ് ഫയലിംഗിൽ പറഞ്ഞു.

More Stories from this section

family-dental
witywide