മയാമി ഒരുങ്ങുന്നു… കത്തോലിക്കാ വൈദീക സംഗമം നവംബര്‍ 18, 19 തീയതികളില്‍

മയാമി: മയാമിയില്‍ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളിലെ വൈദീക സംഗമം നവംബറില്‍ നടത്തും. അമേരിക്കയില്‍ സേവമനുഷ്ഠിക്കുന്ന സീ റോമലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തു കളിലും വിവിധ സന്യാസസമൂഹങ്ങളിലുമുള്ള അഞ്ഞൂറോളം വൈദികര്‍ പങ്കെടുക്കും.

നവംബര്‍ 18, 19 തീയതികളിലായി മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഷിക്കാഗോ സീറോമലബാര്‍ രൂപ ത രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വൈദിക സംഗമം നടത്തുക.

ഷിക്കാഗോ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും വികാരി റവ. ഫാ. ജോഷി ഇളമ്പാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റി നേതൃത്വം നല്‍കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍റാഫേല്‍ തട്ടിലും വിവിധ ബിഷപ്പുമാരും സംഗമത്തില്‍ പങ്കെടുക്കും.

More Stories from this section

family-dental
witywide