ബരാക് ഒബാമയുമായുള്ള ബന്ധത്തിൽ ഒരു പ്രശ്നവുമില്ലെന്ന് മിഷേൽ ഒബാമ: “എൻ്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കുന്നത് സൊസൈറ്റിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല”

ബരാക് ഒബാമയുമായുള്ള ബന്ധത്തിൽ ഒരു പ്രശ്നവുമില്ലെന്ന് മിഷേൽ ഒബാമ പ്രതികരിച്ചു. ഒരു മുതിർന്ന സ്ത്രീ എന്ന നിലയിൽ എൻ്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കുന്നത് സൊസൈറ്റിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അതിനാലാണ് ഇത്തരം കഥകൾ പടച്ചുവിടുന്നതെന്നും മിഷേൽ പറഞ്ഞു. നടി സോഫിയ ബുഷ് അവതരിപ്പിച്ച വർക്ക് ഇൻ പ്രോഗ്രസ് പോഡ്‌കാസ്റ്റിലാണ് മിഷേൽ ഇത് വ്യക്തമാക്കിയത്.

ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ്, മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ശവസംസ്കാര ചടങ്ങ് എന്നിവയുൾപ്പെടെ നിരവധി ഉന്നത പരിപാടികളിൽ മുൻ പ്രഥമ വനിത ഭർത്താവിനൊപ്പം പോയിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ആളുകൾക്ക് താൻ സ്വയം “ഒരു തീരുമാനം എടുക്കുകയാണെന്ന്” വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പകരം “എന്റെ ഭർത്താവും ഞാനും വിവാഹമോചനം നേടുകയാണെന്ന് അനുമാനിക്കേണ്ടി വന്നെന്നും” മിഷേൽ പറഞ്ഞു. ചില കടമകളിൽ നിന്ന് പിന്മാറിയതിൽ തനിക്ക് ചിലപ്പോൾ കുറ്റബോധം തോന്നിയതായും മിഷേൽ ഒബാമ പറഞ്ഞു.

“സ്വന്തമായി ഒരു കൂട്ടം തീരുമാനങ്ങൾ എടുക്കുന്ന ഒരു മുതിർന്ന സ്ത്രീയായിരിക്കാൻ കഴിയില്ല, അല്ലേ? സമൂഹം നമ്മോട് ചെയ്യുന്നത് അതാണ്. എന്റെ അഭിപ്രായത്തിൽ, ഈ വർഷം ഞാൻ ഒരു മികച്ച തീരുമാനം നടപ്പാക്കാൻ പോകുന്നു എന്ന് മനസ്സിലാക്കാൻ പോലും ആളുകൾക്ക് കഴിഞ്ഞില്ല, അതിനാൽ എന്റെ ഭർത്താവും ഞാനും വിവാഹമോചനം നേടുകയാണെന്ന് അവർ അനുമാനിച്ചു. ” മിഷേൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒബാമ ദമ്പതികൾ അവരുടെ 32-ാം വാർഷികം ആഘോഷിച്ചിരുന്നു.

Michelle Obama dismisses divorce rumors

More Stories from this section

family-dental
witywide