

കാലമെത്ര കഴിഞ്ഞാലും ദൂരം എത്ര പിന്നിട്ടാലും മലയാളിയുടെ മനസ്സിനോട് ചേർന്നു കിടക്കുന്ന ഓണത്തെ സന്തോഷാരവങ്ങളോടെ എതിരേറ്റ് ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക. മലയാള തനിമ ഒട്ടും ചോരാതെ, ഓണത്തപ്പനും പൂക്കളവും സദ്യവട്ടങ്ങളുമൊരുക്കി അതി ഗംഭീരമായി ഓണം ആഘോഷിച്ചു.

മനസ്സുകളെ ചേർത്തു നിർത്തി സ്നേഹംകൊണ്ട് പൂക്കളമൊരുക്കുന്ന മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിയാത്മകമായ നിരവധി പരിപാടികളുമായി ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണെന്ന് പ്രസിഡൻ്റ് ബിനു കൈതക്കത്തൊട്ടിയില്‍ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ – പാർപ്പിട രംഗത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കു കൈത്താങ്ങാകാനും വിവാഹ ധനസഹായം നൽകാനും അസോസിസേഷൻ എന്നും മുൻപന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.

നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ മലയാള ചലച്ചിത്ര രംഗത്തെ മികവ് തെളിയിച്ച സിനിമ – സീരിയൽ താരം ഡിനി ഡാനിയേല്‍ മുഖ്യാതിഥിയായി എത്തിച്ചേർന്നിരുന്നു. മലയാളത്തിന്റെ തനിമയും പൈതൃകവും പാരമ്പര്യവും സംസ്കാരവും കാത്തു സൂക്ഷിക്കുകയും അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുന്ന സുവർണ അവസരമാണ് ഓണം. അത് മറുനാട്ടിലെ മലയാളികളാണ് ഏറ്റവും ഭംഗിയായി ചെയ്യുന്നതെന്ന് ഡിനി ഡാനിയേല്‍ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിനി ഡാനിയേല്‍.


തിരുവോണ ദിനത്തിൽ തന്നെ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് ഓണം ആഘോഷിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്ന് അസോസിസേഷൻ ട്രസ്റ്റി ബോർഡ് ചെയമാനും മുൻ പ്രസിഡൻ്റുമായ സ്റ്റീഫൻ കിഴക്കേക്കൂറ്റ് പറഞ്ഞു. ആഘോഷങ്ങൾക്ക് ഒപ്പം വലിയ തോതിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന മിഡ് വെസ്റ്റ് മലയാളി അസോസിയേഷനെ സ്റ്റീഫൻ അഭിനന്ദിച്ചു.
മലയാളിയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓണം. സമത്വത്തിലെ സമൃദ്ധി എന്ന സന്ദേശമാണ് ഈ ഓണക്കാലത്ത് നല്‍കാനുള്ളതെന്ന് സ്വാഗത പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണന്‍ പറഞ്ഞു.യുഎസ് കോൺഗ്രസിൽ രാജാ കൃഷ്ണമൂർത്തി അലങ്കരിച്ചിരുന്ന പദവിയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന റയാൻ വെട്ടികാടിനെ പരിപാടിക്കിടെ പീറ്റർ കുളങ്ങര പരിചയപ്പെടുത്തി. 24 വയസ്സ് മാത്രമുള്ള റയാൻ ഷാബർഗർ ഡിസ്ട്രിക്ടിൽ നിന്നാണ് മൽസരിക്കാൻ തയാറെടുക്കുന്നത്. രാജാ കൃഷ്ണമൂർത്തി സെനറ്റിലേക്ക് മൽസരിക്കുന്നതിനാലാണ് ഇത്. എല്ലാ മലയാളികളുടേയും സഹായവും പിന്തുണയും റയാൻ അഭ്യർഥിച്ചു. വിവിധ കലാപരിപാടികളും ഗംഭിര സദ്യയും ഓണഘോഷത്തിന്റെ മാറ്റു കൂട്ടി. ജനറല്‍ സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളില്‍ എല്ലാവർക്കും നന്ദി അറിയിച്ചു. ടെസ അലക്സാണ്ടര്‍ വെള്ളപ്പള്ളി എം.സിയായിരുന്നു.


ജോയിൻ്റ് സെക്രട്ടറി നിതിന്‍ നായര്‍, ട്രഷറര്‍ മനോജ് വഞ്ചിയില്‍, ചെയര്‍മാന്‍ റോയ് നെടുഞ്ചിറ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി. മാധ്യമ പ്രതിനിധികളായ എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കൂറ്റ്, അലൻ ജോർജ് ( ഏഷ്യാനെറ്റ് ) തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ജനറല്‍ സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളില്‍ എല്ലാവർക്കും നന്ദി അറിയിച്ചു. ടെസ അലക്സാണ്ടര്‍ വെള്ളപ്പള്ളി എം.സിയായിരുന്നു.


സ്പോൺസർമാർ
പരിപാടിയുടെ സ്പോൺസർമാരായ എല്ലാവർക്കും ഫലകം നൽകി ആദരിച്ചു. ടോണി കിഴക്കേക്കൂറ്റ് ( എലൈറ്റ് ഗെയിമിങ്ങ്), പാരൻ്റ് പെട്രോളിയം, XEV ഫാസ്റ്റ് ചാർജിങ്, ജോയി നെടിയകാല, റിൻ്റു ഫിലിപ്, സിറിയക് കൂവക്കാട്ടിൽ ( സെൻ്റ് മേരീസ് പെട്രോളിയം) , യുഎസ് എനർജി, ഇസബെല്ല മാനുതുരുത്തേൽ, വിമൽ സിൽവസ്റ്റർ ( കറി ലീഫ്), സഞ്ജു പുളിക്കത്തൊടിയിൽ, ലിങ്കൺ വാകയിൽ, ജിബിൽ കിഴക്കേക്കൂറ്റ്, ജോബൈ പുത്തേത്ത് എന്നിവരായിരുന്നു സ്പോൺസർമാർ.