
തിരുവനന്തപുരം: ജന്മദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് റിയാസ്, ജന്മദിനാശംസ നേർന്നത്. 2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു നടന്നത്. മാസപ്പടിയടക്കമുള്ള വിവാദങ്ങൾ കത്തിനിൽക്കവെയാണ് വീണയുടെ പിറന്നാൾ ദിനമെത്തിയത്.