
വാഷിംഗ്ടണ്‍ : മിനിയാപൊളിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു.
മിനിയാപൊളിസ് നഗരത്തിലെ ഒരു കത്തോലിക്കാ സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും 14 കുട്ടികള്‍ക്കും മൂന്നു മുതിര്‍ന്നവരും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ ഇരകളെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 31 ഞായറാഴ്ച സൂര്യാസ്തമയം വരെ വൈറ്റ് ഹൗസിലും രാജ്യത്തുടനീളമുള്ള എല്ലാ പൊതു കെട്ടിടങ്ങളിലുമുള്ള എല്ലാ അമേരിക്കന്‍ പതാകകളും പകുതി താഴ്ത്തിക്കെട്ടണമെന്നാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.
ലോകമെമ്പാടുമുള്ള എല്ലാ യുഎസ് എംബസികളിലും കോണ്‍സുലാര്‍ ഓഫീസുകളിലും അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മിനസോട്ടയിലെ സ്‌കൂളില്‍ വെടിയുതിര്‍ത്തത് ട്രാന്‍സ്‌ജെന്‍ഡറായ റോബിന്‍ വെസ്റ്റ്മാന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. ദാരുണമായ സംഭവം എഫ്ബിഐ അന്വേഷിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു
റോബിന്‍ വെസ്റ്റ്മാന്‍ മുമ്പ് റോബര്‍ട്ട് വെസ്റ്റ്മാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2020ല്‍ 17 വയസ്സുള്ളപ്പോള്‍ പേരുമാറ്റി റോബിന്‍ എന്നാക്കുകയായിരുന്നു. 23കാരനായ വെസ്റ്റ്മാന്‍ 2017ല്‍ അനൗണ്‍സിയേഷന്റെ ഗ്രേഡ് സ്‌കൂളില്‍ നിന്ന് ബിരുദം നേടി. ഒരു സ്‌കൂളിലെ ജീവനക്കാരിയായിരുന്നു റോബിന്റെ അമ്മ. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ് പൊലീസ് അറിയിച്ചിട്ടുണ്ട്. സ്‌കൂളിലെ വെടിവെപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ ചില വീഡിയോകള്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളും അസഭ്യ വാക്കുകളും വീഡിയോ ദൃശ്യങ്ങളിലുണ്ട്.