
ന്യൂയോര്‍ക്ക്: സ്പിയേഴ്സ് വുഡ്സിൽ നിന്ന് കാണാതായ ഓർലാൻഡ് പാർക്ക് സ്വദേശിനിയായ റീന ഹമ്മദിയെ (21) മരിച്ച നിലയിൽ കണ്ടെത്തി. വില്ലോ സ്പ്രിംഗ്സിനും പാലോസ് ടൗൺഷിപ്പിനും സമീപമുള്ള സ്പിയേഴ്സ് വുഡ്സിൽ നിന്ന് ഞായറാഴ്ച രാവിലെ 5.50ഓടെയാണ് റീനയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കുക്ക് കൗണ്ടി ഫോറസ്റ്റ് പ്രിസർവ്സ് സ്ഥിരീകരിച്ചു. ഡോ. അഹമ്മദിന്റെയും ലെന ഹമ്മദിയുടെയും മകളായ റീന നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. റീനയുടെ സഹോദരൻ മാക്‌സിലോഫേഷ്യൽ സർജനും സഹോദരിമാരും മെഡിക്കൽ മേഖലയിലാണ് ജോലി ചെയുന്നത്. മരണകാരണം കണ്ടെത്തുന്നതിന് കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് പരിശോധന നടത്തും.