
കൊപ്പേൽ: ഒക്ടോബർ 4 ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ ഇടവക ഒരുങ്ങി. ടെക്സാസ്, ഒക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരുന്ന ഈ പരിപാടിക്ക് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, മിഷൻ ലീഗ് ഇടവക കോർഡിനേറ്റർമാരായ ആൻ ടോമി, റോസ് മേരി ആലപ്പാട്ട് എന്നിവർ അറിയിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി ഇടകളത്തൂർ, മിഷൻ ലീഗ് ഇടവക കോർഡിനേറ്റർമാരായ ആൻ ടോമി, റോസ് മേരി ആലപ്പാട്ട്, ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, രഞ്ജിത് മാത്യു, റോബിൻ ജേക്കബ്, റോബിൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് പരിപാടികൾ. ഉച്ചകഴിഞ്ഞു റാലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ്, ഫാ. ബിൻസ് ചേത്തലിൽ, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും.
Mission League anniversary today: Koppel parish is ready