മസാച്യുസെറ്റ്‌സിലെ വീട്ടിൽ എംഐടി പ്രൊഫസർ വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് കാന്തിക പ്ലാസ്മ ഡൈനാമിക്സ് ഗവേഷണത്തിൽ അവാർഡ് നേടിയ 47 കാരൻ

മസാച്യുസെറ്റ്‌സ്: മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോർച്ചുഗലിൽ നിന്നുള്ള ന്യൂക്ലിയർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് പ്രൊഫസറായ 47 കാരനായ നുനോ എഫ് ഗോമസ് ലൂറൈറോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇദ്ദേഹത്തിന് ഒന്നിലേറെ പ്രാവശ്യം വെടിയേറ്റിരുന്നുവെന്ന് കാമ്പസ് അധികൃതർ അറിയിച്ചു. അമേരിക്കയിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.

പ്രൊഫസറുടെ മരണം ബ്രൂക്ക്ലൈൻ പൊലീസും സ്ഥീരികരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8:30 ഓടെ ഒരു അപ്പാർട്ട്മെന്റിൽ വെടിവയ്പ്പുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ലൂറൈറോയെ ഉടൻതന്നെ ബോസ്റ്റണിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം “മൂന്ന് ഉച്ചത്തിലുള്ള സ്‌ഫോടനങ്ങൾ” കേട്ടതായും അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ആരോ വാതിൽ ചവിട്ടുകയാണെന്ന് കരുതിയതായും അയൽക്കാരൻ പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

പ്രൊഫസറിൻ്റെ വീട്ടിൽ അദ്ദേഹത്തെക്കൂടാതം അപ്പോൾ ആരും ഉണ്ടായിരുന്നില്ലെന്നും വീട്ടിലുള്ളവർ സമീപത്തുള്ള ഒരു സ്‌കൂളിൽ പോയിരുന്നെന്നും അയൽക്കാർ പറയുന്നു

2000-ൽ ലിസ്ബണിലെ ഇൻസ്റ്റിറ്റ്യൂട്ടോ സുപ്പീരിയർ ടെക്നിക്കോയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ലൂറീറോ, 2005-ൽ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയിരുന്നു. കാന്തിക പ്ലാസ്മ ഡൈനാമിക്സിൽ അവാർഡ് നേടിയ ഗവേഷണത്തിലൂടെയാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും ഫ്യൂഷൻ ശാസ്ത്രജ്ഞനുമായ ഇദ്ദേഹം അറിയപ്പെടുന്നത്. 2016-ൽ എംഐടിയുടെ ഫാക്കൽറ്റിയിൽ ചേർന്ന ലൂറീറോ 2024-ൽ എംഐടിയുടെ പ്ലാസ്മ സയൻസ് ആൻഡ് ഫ്യൂഷൻ സെന്ററിന്റെ ഡയറക്ടറായി നിയമിതനായി.

MIT professor shot dead in Massachusetts home, 47-year-old who won award for magnetic plasma dynamics research

More Stories from this section

family-dental
witywide