കണ്ണൂരിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം നായാട്ടിനിടെയെന്ന് സൂചന

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

A young man was shot dead in Kannur, his friend is in custody.

More Stories from this section

family-dental
witywide