
വാഷിംഗ്ടണ്‍ : രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല സിഇഒ എലോണ്‍ മസ്‌കും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ആരംഭിച്ചു. മോദിക്ക് താമസ സൗകര്യം ഒരുക്കിയ വാഷിംഗ്ടണ്‍ ഡിസിയിലെ ബ്ലെയര്‍ ഹൗസിലാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച അല്‍പം മുമ്പാണ് അവസാനിച്ചത്. ഇതിനു പിന്നാലെയാണ് മസ്‌കിനെ മോദി കാണുന്നത്.