
അടുത്തിടെ സമാപിച്ച ഷാങ്ഹായ് കോർപറേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യയുടെ വ്‌ളാഡിമിർ പുടിൻ എന്നിവർ ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് ചില അമേരിക്കൻ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. പുതിയ ഒരു ലോകക്രമം രൂപപ്പെട്ടു വരുന്നു എന്നതിൻ്റെ സൂചനയായി ചില രാഷ്ട്രീയ വിശാരദന്മാർ ഇതിനെ വ്യാഖ്യാനിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം ലോകത്തെ മുഴുവൻ കുലുക്കുന്ന സമയത്താണ് ഈ പുതിയ സൌഹൃദം സമവാക്യം സുദൃഡമാകുന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ ചിത്രങ്ങൾ പാശ്ചാത്യ മാധ്യമങ്ങളിൽ വളരെ പ്രധാന്യത്തോടെ ഇടം പിടിച്ചു. യുഎസ് രാഷ്ട്രീയ നിരൂപകൻ വാൻ ജോൺസ് പറഞ്ഞത് ഈ ചിത്രം കാണുമ്പോൾ ഓരോ അമേരിക്കക്കാരന്റെയും നെഞ്ചിൽ ഒരു ഞെട്ടൽ ഉളവാകണം എന്നാണ്
“ഇത് ചരിത്രപരമായി വളരെ വലിയ കാര്യമായി നമ്മൾ കരുതണം, കാരണം ഷി ജിൻപിങ്ങിനെ പുടിനോടൊപ്പം, ഇന്ത്യയിൽ നിന്ന് മോദിയോടൊപ്പം, ഇറാൻ നേതാവിനൊപ്പം, ഉത്തരകൊറിയയുടെ നേതാവിനൊപ്പം നമ്മൾ കാണുന്നു. ഇത് കാണുന്ന ഓരോ അമേരിക്കക്കാരന്റെയും നട്ടെല്ലില്ലൂടെ ഭയം കടന്നു പോകണം,” ജോൺസ് സിഎൻഎന്നിൽ പറഞ്ഞു.
ഒരു “പുതിയ ലോകക്രമത്തിന്റെ” അടയാളമായാണ് അദ്ദേഹം ഈ ഒത്തുചേരലിനെ വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങൾ ബഹുധ്രുവ ആഗോള ഭൌമ രാഷ്ട്രീയത്തിൽ കൂടുതൽ കൂടുതൽ കുടുങ്ങിക്കിടക്കുമ്പോൾ ഏഷ്യൻ രാജ്യങ്ങൾ ഒരുമിക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
Modi-Xi Jinping-Putin picture US media wants all Americans to be afraid














