ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ന്യൂഡല്‍ഹി: ഇത്തവണത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിലുള്‍പ്പെടെ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷ സമയത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജൂണ്‍ മാസത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നും ഇത് ദീര്‍ഘകാല ശരാശരിയുടെ 108 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇത്തവണ കാലവര്‍ഷത്തില്‍ ദീര്‍ഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നേരത്തേയുള്ള പ്രവചനം. എന്നാല്‍, പുതിയ പ്രവചനമനുസരിച്ച് ഇത് 106 ശതമാനമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം മഴ ലഭിക്കുന്നത് ‘സാധാരണയില്‍ കൂടുതല്‍’ ആയാണ് കണക്കാക്കുന്നത്.

More rain red alert in Kozhikode and Wayanad districts today

More Stories from this section

family-dental
witywide