
വാഷിംങ്ടൺ: യുഎസിലെ മൗണ്ട് റെയ്നിയർ അഗ്നിപർവതത്തിൽ നൂറുകണക്കിന് ഭൂകമ്പങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. സജീവ അഗ്നിപർവ്വതമായി കണക്കാക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുന്നവ ആയതിനാൽ അപകടസാധ്യതകൾ അധികൃതർ വിലയിരുത്തുകയാണ്.
300 ലധികം ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതായാണ് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്. ഈ അഗ്നിപർവതത്തിൽ കഴിഞ്ഞ 500 വർഷത്തിനിടയിൽ കാര്യമായ സ്ഫോടനം ഉണ്ടായിട്ടില്ല. അതേസമയം, 2009ന് ശേഷമുള്ള അഗ്നിപർവ്വതത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണ് സംഭവിച്ചതെന്നും അധികൃതർ പറയുന്നു. ജൂലൈ 8ന് രേഖപ്പെടുത്തിയ 2.3 തീവ്രതയുള്ള ഭൂകമ്പമാണ് ഇതിൽ ഏറ്റവും വലിയത്.