ടെക്സാസിലെ ആംഗിള്ടണിൽ 2 മക്കളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റിൽ, പരുക്കേറ്റ 2 കുട്ടികൾ ആശുപത്രിയിൽ

ആംഗിള്ടണ് : ടെക്സാസിലെ ബസോറിയ കൌണ്ടിയിലെ ആംഗിള്ടണിൽ 2 മക്കളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റിൽ. 31 വയസ്സുള്ള ഒനിൻഡ റൊമേലസാണ് പിടിയിലായത്. കാറിനുള്ളിൽ വച്ച് ഒനിൻഡ തൻ്റെ 4 മക്കളേയും വെടിവച്ചു. രണ്ടു കുട്ടികൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊല്ലപ്പെട്ടത് 13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്. 8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 

കാറിനുള്ളിൽ വെടിവയ്പ്പ് നടന്നതായി തെളിവുകൾ ഉണ്ടെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു. അമ്മതന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. എന്നാൽ വെടിവയ്പ്പ് എവിടെയാണ് നടന്നതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ അപകടനില തരണം ചെയ്തു.

Mother arrested for shooting 2 children in Texas