
ഹ്യൂസ്റ്റൻ : ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ് (95 വയസ്സ്) ഹൂസ്റ്റനിൽ നിര്യാതനായി. ശ്രീ മൊയലൻ ആന്റണി തോമസ്ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ൽ അമേരിക്കയിലെത്തി.
ഭാര്യ : ശ്രീമതി സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), മകൻ സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി മൈക്കൾസ് (ഭർത്താവ് കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് മൈജോ മൈക്കൾസ്). പത്ത് പേര കുട്ടികളുണ്ട് : ആശ, അഞ്ജു, ക്രിസ്റ്റഫർ, ആനി, റ്റെസ്സി, മരിയ, ലിസ, മാത്യു, റ്റോം, ജോൺ
സംസ്കാര ചടങ്ങുകളും സംസ്കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ, 100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566.
Moylan Antony Thomas passed away in Texas