ട്രംപ് ഖത്തറില്‍, കാണാനെത്തി മുകേഷ് അംബാനി; ഔദ്യോഗിക വിരുന്നിലും ഒരുമിച്ച് പങ്കെടുത്തു

ദോഹ: രണ്ടുപതിറ്റാണ്ടിനിപ്പുറമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ആ ചരിത്രവും തന്റെ പേരിലെഴുതിച്ചേര്‍ത്ത ട്രംപിനെ കാണാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി എത്തി. ഖത്തര്‍ അമീറിന്റെ ലുസൈല്‍ പാലസില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഖത്തറില്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ അംബാനിയും പങ്കെടുത്തു. പാലസില്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കാന്‍ ടെസ്ല സിഇഓ ഇലോണ്‍ മസ്‌കും എത്തിയിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മാസങ്ങള്‍ക്കു മുമ്പും അംബാനിയും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഭാര്യ നിത അംബാനിയും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചായിരുന്നു ആ കൂടിക്കാഴ്ച.

അതേസമയം, ഇത്തവണ ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലുസൈല്‍ പാലസില്‍ വെച്ച് നിരവധി പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപിന്റെ മിഡില്‍ഈസ്റ്റ് പര്യടനത്തിലെ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷമാണ് ഇദ്ദേഹം ഖത്തറിലെത്തിയത്.

More Stories from this section

family-dental
witywide