
വാഷിംഗ്ടണ്‍ : യുഎസിലെ കരോലിനയിലുള്ള മുരുകന്‍ ക്ഷേത്രത്തിനെതിരെ വിദ്വേഷ പ്രചാരണം. ടെക്‌സസിലെ ഹനുമാന്‍ പ്രതിമ, ഗണേശ ചതുര്‍ത്ഥി ഘോഷയാത്ര എന്നിവയ്‌ക്കെതിരെ അടുത്തിടെ നടന്ന ഹൈന്ദവ വിരുദ്ധ ആക്രമണത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മുരുകന്‍ ക്ഷേത്രവും ഇരയാകുന്നത്.
ക്ഷേത്രത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, 2018 ല്‍ വിഭാവനം ചെയ്ത പദ്ധതിയില്‍ ഒരു ക്ഷേത്രം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്‍ പ്രതിമ, ഒരു തമിഴ് സാംസ്‌കാരിക മ്യൂസിയം, ഒരു തമിഴ് ലൈബ്രറി എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെ നിര്‍മ്മിക്കുന്ന മുരുകന്റെ പ്രതിമ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുള്ളതായിരിക്കുമെന്നും ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള ധനസമാഹരണം നടന്നുവരികയാണെന്നും സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സ്റ്റീഫന്‍ ഹോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
‘നോര്‍സിയിലെ മോണ്‍ക്യൂറിലെ ഗ്രാമപ്രദേശത്ത് ഒരു വലിയ ക്ഷേത്ര സമുച്ചയത്തിനായി ഹിന്ദുക്കള്‍ 130 ഏക്കറിലധികം റെസിഡന്‍ഷ്യല്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും കൂടാതെ 155 അടി ഉയരമുള്ള മുരുകന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതികളോടെ ഒരു വലിയ ക്ഷേത്രം ഇപ്പോള്‍ നിര്‍മ്മിക്കുകയാണെണെന്നും സ്റ്റീഫന്‍ ഹോണിന്റെ വൈറല്‍ പോസ്റ്റില്‍ പറയുന്നു. ഈ ക്ഷേത്രമാണ് ഇപ്പോള്‍ വ്യാപകമായി വിദ്വേഷ പ്രചാരണത്തിന് ഇരയാകുന്നത്.
Murugan temple in Carolina is a victim of anti-Hindu attacks on social media.















