
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്‌ക്. , അതിനെ “വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്നാണ് മസ്ക് വിശേഷിപ്പിച്ചത്.
മൾട്ടി ട്രില്യൺ ഡോളർ നികുതി ഇളവുകളും കൂടുതൽ പ്രതിരോധ ചെലവുകളും ഉൾപ്പെടുന്ന ടാക്സ് ബിൽ മെയ് മാസത്തിൽ പ്രതിനിധിസഭ പാസാക്കിയിരുന്നു
“അതിന് വോട്ട് ചെയ്തവരെ ഓർത്തു ലജ്ജിക്കുന്നു,” മസ്‌ക് ചൊവ്വാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഡോജ് എന്നറിയപ്പെടുന്ന തന്റെ ടീമിനൊപ്പം ചെലവ് ചുരുക്കാൻ 129 ദിവസം പ്രവർത്തിച്ചതിന് ശേഷം കഴിഞ്ഞ ആഴ്ച മസ്ക് അതിൽ നിന്ന് പടിയിറങ്ങിരുന്നു.
നിലവിലെ രൂപത്തിൽ, ട്രംപ് “വലിയ മനോഹരമായ ബിൽ” എന്ന് പരാമർശിക്കുന്ന ഈ ബിൽ, അടുത്ത സാമ്പത്തിക വർഷത്തിൽ ബജറ്റ് കമ്മി ഏകദേശം 600 ബില്യൺ ഡോളർ (£444 ബില്യൺ) വർദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ചൊവ്വാഴ്ച X-ൽ വന്ന പോസ്റ്റുകളിൽ, പുതിയ ബില്ലിനെ “അതിക്രമകരമായ, പോർക് ഫിൽഡ് ചെലവ് ബിൽ- എന്ന് വിശേഷിപ്പിച്ചു. “ഇതിനകം തന്നെ ഭീമമായ ബജറ്റ് കമ്മി 2.5 ട്രില്യൺ ഡോളറായി വർദ്ധിപ്പിക്കുകയും അമേരിക്കൻ പൗരന്മാരെ അതിശക്തമായ കടബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്യും” എന്ന് മസ്‌ക് പറഞ്ഞു.
അമേരിക്കൻ രാഷ്ട്രീയത്തിൽ “പോർക്” എന്നത് സഭാംഗങ്ങളുടെ മണ്ഡലങ്ങളിലെ പദ്ധതികൾക്കായുള്ള ചെലവുകളെ സൂചിപ്പിക്കുന്നു.
മസ്കിന്റെ പ്രതികരണത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലിൽ മസ്ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിനറിയാം. അത് പ്രസിഡന്‍റിന്‍റെ അഭിപ്രായത്തിൽ മാറ്റംവരുത്താൻ പോകുന്നില്ല. ഇത് വലിയൊരു ബില്ലാണ്, മനോഹരമായതും. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. ഇലോൺ മസ്ക് രാജിവെച്ച പശ്ചാത്തലത്തിൽ അദ്ദേഹം കൈകാര്യംചെയ്തിരുന്ന യുഎസ് സർക്കാരിന്റെ ചെലവുചുരുക്കലിനുള്ള കാര്യക്ഷമതാവകുപ്പ് (ഡോജ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കാബിനറ്റ് സെക്രട്ടറിമാരും ചേർന്ന് മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അറിയിച്ചത്. മസ്ക് പടിയിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വകുപ്പ് പുനഃസംഘടിപ്പിച്ച കാര്യം വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചിരുന്നു. നിശ്ചയിച്ചപ്രകാരം ഡോജിലെ തന്റെ സമയം അവസാനിച്ചെന്നും പടിയിറങ്ങുകയാണെന്നുമായിരുന്നു എക്സിലൂടെയാണ് മസ്ക് പ്രഖ്യാപിച്ചത്. പ്രത്യേക സർക്കാർ ജീവനക്കാരൻ എന്നനിലയ്ക്കുള്ള തന്റെ കടമ നിർവഹിച്ചെന്ന് മസ്ക് പറഞ്ഞു. സർക്കാരിന്റെ പാഴ്‌ച്ചെലവുകൾ കുറയ്ക്കാൻ അവസരം നൽകിയതിന് ട്രംപിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു.
Musk calls Trump’s tax bill a ‘disgusting abomination’