ട്രംപ് – മസ്ക് പോര് കടുക്കുന്നു! എപ്സ്റ്റീൻ കേസിൽ വീണ്ടും വിവാദം കത്തിച്ച് ടെസ്‍ല സിഇഒ; എക്സിൽ തുടർച്ചയായി പോസ്റ്റുകൾ

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇത് ഇരുവരും തമ്മിലുള്ള അകൽച്ച വർധിക്കുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ധനികനായ മസ്ക്, 222 ദശലക്ഷം ഫോളോവേഴ്‌സുള്ള എക്സ് പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ദിവസങ്ങളിൽ എപ്സ്റ്റീനെക്കുറിച്ച് തുടർച്ചയായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

എപ്സ്റ്റീൻ സംഭവം ഒരു വ്യാജവാർത്ത ആണെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ, ജൂലൈ 17-ന് മസ്ക് ഇങ്ങനെ കുറിച്ചു: ‘ഇതൊരു വ്യാജവാർത്തയാണെന്ന് മനസിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല’. ലൈംഗികക്കടത്ത് കേസുകളിൽ വിചാരണ കാത്തിരിക്കെ 2019ൽ ജയിലിൽ മരിച്ച സമ്പന്നനായ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന നിയമനിർമ്മാണത്തെ പിന്തുണച്ച് യുഎസ് പ്രതിനിധി തോമസ് മാസ്സി (റിപ്പബ്ലിക്കൻ, കെന്‍റക്കി) പങ്കുവെച്ച പോസ്റ്റും മസ്ക് ഷെയർ ചെയ്തു.

ട്രംപ് ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ വൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷ നൽകിയിരുന്നെങ്കിലും, എപ്സ്റ്റീൻ കേസ് അവസാനിപ്പിക്കാനുള്ള ശ്രമം ‘മാഗ’ (MAGA – Make America Great Again) അനുയായികൾക്കിടയിൽ രോഷം ഉയർത്തിയിട്ടുണ്ട്. സർക്കാർ എപ്സ്റ്റീൻ ലിസ്റ്റ് പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണോ എന്ന് ഇവർ ഊഹാപോഹങ്ങൾ പരത്തുന്നുണ്ട്.

More Stories from this section

family-dental
witywide