”മസ്‌കിന് പ്രശ്‌നങ്ങള്‍ ഉണ്ട്, പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മടങ്ങാതെ മറ്റുവഴിയില്ല”

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വിജയാഘോഷത്തിലും നിറ സാന്നിധ്യമായിരുന്നു ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ചിലവുചുരുക്കലിന്റെ ഭാഗമായ ഡോജ് (DOGE) ഡിപ്പാര്‍ട്ടുമെന്റില്‍ ഉന്നതസ്ഥാനം ലഭിച്ചതോടെ മസ്‌ക് ട്രംപ് വഴി രാഷ്ട്രീയത്തിലും പ്രവേശിച്ചു. എന്നാല്‍ പിന്നീടങ്ങങ്ങോട്ട് ഇരുവരുടേയും ബന്ധത്തില്‍ വലിയ രീതിയിലുള്ള വിള്ളല്‍ വീഴുകയായിരുന്നു.

ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുള്‍ നിയമത്തെ ചൊല്ലിയാണ് ഇരുവരും ഭിന്നതയിലായത്. അമേരിക്കയെ പാപ്പരാക്കുന്ന വിനാശകരമായ ബില്ലാണ് ട്രംപിന്റേതെന്ന് തുറന്നടിച്ച മസ്‌ക്, ‘അമേരിക്ക പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ മസ്‌കിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ട്രംപ് പറയുന്നു. ‘അദ്ദേഹത്തിന് മറ്റൊരു വഴിയില്ലെന്ന് ഞാന്‍ കരുതുന്നു’- ‘ ചൊവ്വാഴ്ച റെക്കോര്‍ഡുചെയ്ത സ്‌കോട്ട് ജെന്നിംഗ്‌സ് ഷോയില്‍ ട്രംപ് പറഞ്ഞു.

മസ്‌കിന്റെ രാഷ്ട്രീയ ഓപ്ഷനുകളില്‍ ഒരു വശത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണെന്നും തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാരാണെന്നുമാണ് ട്രംപ് പറഞ്ഞത്. മസ്‌കിന് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ട്രംപ് പുകഴ്ത്തി. മസ്‌ക് ‘80% സൂപ്പര്‍ ജീനിയസ് ആണെന്നും, പിന്നെ 20% അദ്ദേഹത്തിന് ചില പ്രശ്നങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അഭിപ്രായത്തിനോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide