പ്ലാസ്റ്റിക്കിലേക്ക് മടങ്ങാമെന്ന് ട്രംപ്, തീരുമാനം പരിസ്ഥിതി സൗഹാര്‍ദമല്ലെന്നറിഞ്ഞിട്ടും മഹാനായ പ്രസിഡന്റെന്ന് പുകഴ്ത്തി മസ്‌ക്

വാഷിംഗ്ടണ്‍ : ജനങ്ങളോട് പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കടുത്തു. എന്നാല്‍ പതിവുപോലെ ആ തീരുമാനത്തിനും പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ട്രംപിന്റെ ഉറ്റതോഴനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും.

കടലാസ് സ്ട്രോകള്‍ ഉപയോഗശൂന്യമാണ്, പ്ലാസ്റ്റിക്കിലേക്ക് മടങ്ങാം’ എന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. ഇതിനെ പിന്തുണച്ച് എക്സില്‍, ‘ഏറ്റവും മഹാനായ പ്രസിഡന്റ്’ എന്ന് കുറിച്ചുകൊണ്ടാണ് മസ്‌ക് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തത്. ട്രംപിന്റെ ഈ തീരുമാനത്തിനും മക്‌സിന്റെ പ്രതികരണത്തിനും പ്രതികൂലമായി ഉയരുന്ന ചര്‍ച്ചകളില്‍ നിരവധിപ്പേര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് കടലാസ് സ്ട്രോ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടുവന്നത്. എന്നാല്‍, ഈ നയം തിരുത്തുമെന്നും, പ്ലാസ്റ്റിക് സ്ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്നുമാണ് ട്രംപ് എക്സിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്.

More Stories from this section

family-dental
witywide