ഭൂമി കത്തിച്ചാമ്പലാകും, എല്ലാ ജീവജാലങ്ങളും സൂര്യനാല്‍ ഇല്ലാതാകും; ലോകാവസാനം പ്രവചിച്ച് മസക്, ഒരു പരിഹാരം മാത്രം!

വാഷിംഗ്ടൺ: ചൊവ്വയില്‍ സ്ഥിര താമസമാക്കുക എന്നത് ഒരുസ്വപ്നത്തെക്കാള്‍ അപ്പുറം  ആവശ്യകതയാണെന്ന് ഇലാൺ മസ്ക്. ഭൂമിയുടെ അവസാനത്തെ കുറിച്ചും  കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് അവതാരകനായ ജെസ് വാട്ടേഴ്‌സുമായുള്ള അഭിമുഖത്തില്‍ ഇലോണ്‍ മസ്ക് സംസാരിച്ചു.

ഭൂമി സ്ഥിരതയുള്ളതാണെന്ന് ഇപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഭാവിയില്‍ അങ്ങനെയാകില്ല. സൂര്യന്റെ ചൂടും വലിയ പ്രകാശവും വർദ്ധിച്ച്‌ ക്രമേണ ഭൂമിയുടെ അന്തരീക്ഷം ഇല്ലാതാകും . ഇതു കാരണം സമുദ്രങ്ങള്‍ തിളച്ചു മറിയും. നാളെ തന്നെ സംഭവിക്കില്ലെങ്കിലും ഏകദേശം 450 ദശലക്ഷം വർഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ ജീവൻ ഉണ്ടാകില്ലെന്നും മസ്ക് പറഞ്ഞു. സൂര്യൻ ക്രമേണ വികസിക്കുകയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സൂര്യനാല്‍ ഇല്ലാതാകും. അതിനാല്‍ ഒരു ഘട്ടത്തില്‍ നമുക്ക് മറ്റ് ഗ്രഹങ്ങളെ കുറിച്ച്‌ ചിന്തിക്കേണ്ടി വരും. കാരണം ഭൂമി കത്തിച്ചാമ്പലാകുമെന്നും മസ്ക് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഒരു ലൈഫ് ഇൻഷുറൻസ് എന്ന പോലെ ചൊവ്വയിലെ സ്ഥിര താമസം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

More Stories from this section

family-dental
witywide