ഇന്ത്യ-യുഎസ് വ്യാപാര പങ്കാളിത്തത്തെ അനുകൂലിക്കുന്നുവെന്ന് മസ്‌ക്, സ്പേസ് എക്സില്‍ ഇന്ത്യന്‍ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

ടെക്സസ്: ടെക്സസിലെ തന്റെ സ്പേസ് എക്സ് സ്റ്റാര്‍ബേസില്‍ ഇന്ത്യന്‍ ബിസിനസ്
പ്രമുഖരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. ഇന്ത്യ-യുഎസ് ബന്ധം ‘പോസിറ്റീവ് ആയി’ മാറുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തത്തെ താന്‍ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുകെ ആസ്ഥാനമായുള്ള ഇന്ത്യ ഗ്ലോബല്‍ ഫോറം (ഐജിഎഫ്) യുഎസിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സംരംഭകര്‍ സ്‌പേസ് എക്‌സിന്റെ അത്യാധുനിക ബഹിരാകാശ പര്യവേഷണ സൗകര്യങ്ങള്‍ സന്ദര്‍ശിച്ചത്. സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ഫ്‌ലൈറ്റ് 7 വിജയകരമായി വിക്ഷേപിക്കുന്നത് കാണാനും അവര്‍ക്കായി.

ഹ്രസ്വമായ ചര്‍ച്ചയ്ക്കിടെ, യുഎസും ഇന്ത്യയും തമ്മില്‍ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേഷണ മേഖലകള്‍ എന്നിവയില്‍ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും സംരംഭകരോട് മസ്‌ക് സംസാരിച്ചു.

കാര്യങ്ങള്‍ പോസിറ്റീവ് ആയിക്കൊണ്ടിരിക്കുകയാണ്. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനെ ഞാന്‍ തീര്‍ച്ചയായും അനുകൂലിക്കുന്നുവെന്നും മസ്‌ക് പറഞ്ഞു. ഓട്ടോമോട്ടീവ് ഭീമനായ ടെസ്ലയുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെയും പിന്നിലെ സംരംഭകന്‍, സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ചും ആഗോള നവീകരണ മേഖലയില്‍ ഇന്ത്യയുടെ വളരുന്ന പങ്കിനെക്കുറിച്ചും വിവിധ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിസിനസ്സ് മേധാവികളുമായി സംവദിച്ചു.

തിങ്കളാഴ്ച യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും സ്ഥാനമേല്‍ക്കുമ്പോള്‍ മസ്‌കിനെ കാത്തിരിക്കുന്നത് ഉന്നത പദവിയാണ്. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ (DOGE) സഹ-ചെയര്‍മാനായി മസ്‌കും സ്ഥാനമേല്‍ക്കും.

More Stories from this section

family-dental
witywide