
വാഷിംഗ്ടൺ: ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയാൻ തീരുമാനിച്ചു. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മസ്ക് വ്യക്തമാക്കി. മസ്ക് പദവി ഒഴിയുകയാണെന്ന് വൈറ്റ് ഹൗസും ട്രംപും സ്ഥിരീകരിച്ചു.
ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മസ്‌ക് യുഎസ് സർക്കാരിലെ തന്റെ ഇടക്കാല പദവി രാജിവച്ച് ബിസിനസ് പ്രവർത്തനത്തില്‍ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗവണ്‍മെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റുമായുള്ള (ഡോജ്) മസ്‌കിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് നേരത്തെ പദവിയൊഴിയുന്നത്.
ഡോജുമായുള്ള തന്റെ ജോലി ഏറെക്കുറെ പൂർത്തിയായി മസ്‌ക് പറഞ്ഞു ഉടൻ തന്നെ ടെസ്‌ലയിലേക്കു തന്നെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.