
2008-ൽ, 23 വയസ്സുള്ളപ്പോഴായിരുന്നു നടി തലൂല റൈലി ടെക് കോടീശ്വരനായ എലോൺ മസ്‌കുമായി പ്രണയത്തിലായത്. 2010-ൽ ഇരുവരും വിവാഹിതരായി പക്ഷേ , 2012-ൽ വിവാഹമോചനം തേടുകയും ചെയ്തു. പക്ഷേ വേർപിരിഞ്ഞെങ്കിലും മസ്കിന് തന്നോടുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ച് തലൂല പലപ്പോഴും തുറന്നുപറഞ്ഞിരുന്നു.
ഒന്നിലധികം കമ്പനികൾ നടത്തുന്നതിനിടെ അമിത സമ്മർദ്ദങ്ങൾളുണ്ടായിരുന്നെങ്കിലും മസ്‌ക് തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ നന്നായി കഷ്ടപ്പെട്ടുവെന്നും ഒരു ക്രിസ്തുമസ് രാവിൽ തനിക്കായി സമ്മാനം വാങ്ങാൻ മറന്നുപോയപ്പോൾ അർദ്ധരാത്രിയിൽ എഴുന്നേറ്റ് പുറത്തുപോയി പൂച്ചെണ്ടുമായി തിരിച്ചുവന്നതും തലൂല ഓർമ്മിച്ചു.
2022 ലെ ബിബിസി പരമ്പരയായ ദി എലോൺ മസ്‌ക് ഷോയിലാണ് തലൂല ഈ തുറന്നുപറച്ചിൽ നടത്തിയത്. ടെസ്‌ല, സ്‌പേസ് എക്‌സ്, സോളാർസിറ്റി എന്നിവ നടത്തുന്നതിന്റെ സമ്മർദ്ദത്തിൽ മസ്‌ക് തളർന്നുപോയെന്നും കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ക്രിസ്മസ് രാവിൽ തനിക്ക് ഒരു സമ്മാനം വാങ്ങാൻ മറന്നുപോയ മസ്ക് “ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നല്ല – ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു. എന്റെ തലയിൽ നൂറുകൂട്ടം കാര്യങ്ങളുണ്ടെന്നും മസ്ക് തന്നോട് പറഞ്ഞുവെന്നും തലൂല ഓർമ്മിച്ചു.
മസ്‌ക് ഒരു ടി-ഷർട്ടും ഷോർട്ടും മാത്രം ധരിച്ചിരുച്ച് ചെരുപ്പുപോലുമില്ലാതെ മഞ്ഞിലേക്ക് പോയെന്നും, മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം തണുത്തുറഞ്ഞ നിലത്തുനിന്ന് കൈകൊണ്ട് പറിച്ചെടുത്ത പൂക്കൾ ചേർത്ത് ഒരു പൂച്ചെണ്ടുമായി തിരിച്ചെത്തിയെന്നും തലൂല പറയുന്നു. പൂക്കൾ തനിക്ക് നൽകി, “ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കാൻ വേണ്ടിയായിരുന്നു ഇത്” എന്ന് പറയുകയും ചെയ്തു. – മസ്കിൻ്റെ സ്നേഹത്തെക്കുറിച്ച് തലൂലയുടെ വെളിപ്പെടുത്തൽ.
ആ സമയങ്ങളിൽ ഇലോൺ മസ്ക് വലിയ സമ്മർദ്ദത്തിലായിരുന്നുവെന്നും ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം സ്പേസ് എക്സ് അതിജീവനത്തിനായി പോരാടുകയായിരുന്നുവെന്നും തലൂല വ്യക്തമാക്കി. 465 മില്യൺ ഡോളർ സർക്കാർ വായ്പ ഉപയോഗിച്ച് ടെസ്ല മോഡൽ എസ് എത്തിക്കാൻ മത്സരിക്കുന്ന സമയമായിരുന്നു അത്, സോളാർസിറ്റി ശ്രദ്ധ ആകർഷിക്കാൻ പാടുപെടുകയായിരുന്നു. അന്ന് എലോൺ മസ്കിന്റെ ആരോഗ്യത്തെക്കുറിച്ച് താൻ ആശങ്കാകുലയായിരുന്നു. അദ്ദേഹം അവിശ്വസനീയമായ സമ്മർദ്ദത്തിലായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുമെന്ന് ഞാൻ ആശങ്കപ്പെട്ടു. ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു, ദൈവമേ, ഈ വ്യക്തിയെ ഞാൻ ജീവനോടെ നിലനിർത്തണം,” തലൂല റൈലി പറഞ്ഞു.
Musk’s ex wife Talulah Riley spoke about Musk’s love for her.














