
ന്യൂയോർക്ക്: 2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഫണ്ടിനേക്കാൾ വലിയ തുക അധികാരമേറ്റെടുത്ത ആദ്യ മാസങ്ങളിൽ തന്നെ സമാഹരിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 2025-ൽ മാത്രം ഏകദേശം 2 ബില്യൺ ഡോളർ (ഏകദേശം 17,000 കോടി രൂപ) ആണ് ട്രംപിന്റെ രാഷ്ട്രീയ സമിതികൾ സമാഹരിച്ചത്. 2024-ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇത് 1.45 ബില്യൺ ഡോളറായിരുന്നു. അധികാരമേറ്റ ശേഷവും ഇത്ര ശക്തമായി ഫണ്ട് ശേഖരണം നടത്തുന്ന ചരിത്രത്തിലെ ആദ്യ രണ്ടാമത്തെ ടേം പ്രസിഡന്റാണ് ട്രംപ് എന്ന് ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ വംശജരിൽ ഏറ്റവും വലിയ സംഭാവന നൽകിയത് സത്യ നദെല്ലയാണ്. ഏകദേശം 3.5 ദശലക്ഷം ഡോളർ (ഏകദേശം 29 കോടി രൂപ) അദ്ദേഹം ട്രംപിന്റെ ഫണ്ടിലേക്ക് നൽകി. സുന്ദർ പിച്ചൈ 1.2 ദശലക്ഷം ഡോളർ (ഏകദേശം 10 കോടി രൂപ) സംഭാവന നൽകി. പാറ്റ്‌നയിൽ ജനിച്ച ഈ ഓർത്തോപീഡിക് സർജൻ വലിയ തുക സംഭാവന നൽകിയ വ്യക്തികളിൽ ഒരാളാണ്. നിലവിൽ സിംഗപ്പൂരിലെ അമേരിക്കൻ അംബാസഡറായി ട്രംപ് ഭരണകൂടം ഇവരെ നിയമിച്ചിട്ടുണ്ട്. ടെക് വ്യവസായ പ്രമുഖരിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നും വൻതോതിൽ ഫണ്ട് സ്വീകരിക്കുമ്പോഴും, ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ പ്രധാനമായും ആശ്രയിക്കുന്ന H-1B വിസ പരിപാടി നിർത്തലാക്കാനോ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനോ ഉള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. ഇത് ടെക് ലോകത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഈ സംഭാവനകൾ വെറും സഹായങ്ങളല്ലെന്നും മറിച്ച് ‘ഇടപാടുകൾ’ ആണെന്നുമാണ് ന്യൂയോർക്ക് ടൈംസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫണ്ട് നൽകിയ പലർക്കും ട്രംപ് ഭരണകൂടത്തിൽ നിന്ന് സ്ഥാനമാനങ്ങളോ അല്ലെങ്കിൽ അവരുടെ ബിസിനസുകൾക്ക് ഗുണകരമായ നയപരമായ തീരുമാനങ്ങളോ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു.















