
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഡഗംഭീരമായി ആഘോഷിച്ചു.

ആഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്റര്‍ (100.s. weston Ave, park Ridge, IL 60068)-ല്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ പ്രസിഡന്റ് വിജി എസ് നായര്‍ സ്വാഗതം ആശംസിച്ചു. സതീശന്‍ നായര്‍ മുഖ്യതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പാല എംഎല്‍എ മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുന്‍ മന്ത്രി കൂടിയായ മോന്‍സ് ജോസഫ് എംഎല്‍എയും മുഖ്യാതിഥിയായിരുന്നു.

കേരളത്തനിമയും ഗൃഹാതുര ഓര്‍മ്മകളുമുണര്‍ത്തി ചെണ്ടമേളത്തിന്റെയും താലപൊലിയുടെയും അങ്കമ്പടിയോടെ വര്‍ണാഭമായ ഓണഘോഷയാത്രയോടെയാണ് അതിഥികളെ സ്വീകരിച്ചത്. വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ചടങ്ങിന് മാറ്റുകൂട്ടി.















