നായർ ബനവലന്റ് അസ്സോസിയേഷൻ മകര സംക്രാന്തി ആഘോഷിച്ചു

ജയപ്രകാശ് നായര്‍

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എന്‍ ബി എയുടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം ഭക്തിനിർഭരമായ പൂജാവിധികൾ പ്രകാരം ജനുവരി 12 ഞായറാഴ്ച എന്‍ ബി എ സെന്ററിൽ നടന്നു. ഈ വർഷത്തെ പൂജാപരിപാടികളിൽ ന്യുയോർക്ക് അയ്യപ്പ സേവാ സംഘവും ആതിഥേയത്വം വഹിച്ചു.

എന്‍ ബി എ പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ ശ്രീകോവിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സുധാകരൻ പിള്ളയുടെ കരവിരുതാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഭജനയ്ക്ക് ശേഷം പ്രത്യേക പൂജാരിയുടെ കാർമികത്വത്തിൽ പൂജാ വിധികൾ ആരംഭിച്ചു. പൂജയിൽ മഹാദേവ ശർമ്മ പരികർമിയായിരുന്നു. അദ്ദേഹത്തിന്റെ പത്നി ഹേമ, ഡോ. ഉണ്ണി തമ്പി, രാകേഷ് നായരുടെ കുടുംബവും സഹായിച്ചു.

പ്രഥമ വനിത വത്സാ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) പ്രസിഡന്റ് ഡോ. നിഷാ പിള്ള , മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (MANTRAH) ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ അഡ്വ. വിനോദ് കെആർകെ, ട്രസ്റ്റീ മെമ്പർ ഡോ. മധു പിള്ള, എന്‍ ബി എയുടെ ആദ്യകാല പ്രവർത്തകരായ സി.എം. വിക്രം, ഉണ്ണികൃഷ്ണ മേനോൻ, ബാലകൃഷ്ണൻ നായര്‍ , ഡോ. ചന്ദ്രമോഹൻ തുടങ്ങി പല മുതിർന്ന വ്യക്തികളും പങ്കെടുത്തു.

ശ്രീ നാരായണ അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ബിജു ഗോപാലൻ സന്നിഹിതനായിരുന്നു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് എല്ലാ പൂജാ കർമ്മങ്ങൾക്കും നേതൃത്വം നൽകി. എന്‍ ബി എ സെക്രട്ടറി രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ബാബു മേനോൻ, ട്രഷറര്‍ രാധാമണി നായർ, പുരുഷോത്തമ പണിക്കർ, ട്രസ്റ്റീ മെമ്പർമാരായ വനജാ നായർ , ജി.കെ. നായർ എന്നിവരുടെയും നേതൃത്വം എടുത്തു പറയേണ്ടിയിരിക്കുന്നു. പടിപൂജ, ദീപാരാധന എന്നിവക്കു ശേഷം ഹരിവരാസനം ചൊല്ലി ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

Nair Benevolent Association celebrated Makara Sankranti

Also Read

More Stories from this section

family-dental
witywide