‘മറ്റാരും ധൈര്യപ്പെടില്ല, ഇറാനിലെ നിങ്ങളുടെ നിർണ്ണായക നടപടിക്ക് അഭിനന്ദനങ്ങൾ’; ട്രംപിനെ പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽ

‘മറ്റാരും ധൈര്യപ്പെടില്ല, ഇറാനിലെ നിങ്ങളുടെ നിർണ്ണായക നടപടിക്ക് അഭിനന്ദനങ്ങൾ’; ട്രംപി പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽവാഷിംഗ്ടണ്‍: ഇറാൻ വിഷയത്തിലെ ഇടപെടലുകളിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽ. താൻ സ്വീകരിച്ച നിർണ്ണായക നടപടിയെ പ്രശംസിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പ്രസിഡന്‍റ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇറാനിലെ നിങ്ങളുടെ നിർണ്ണായക നടപടിക്ക് അഭിനന്ദനങ്ങൾ, നന്ദി. അത് അസാധാരണമായിരുന്നു, മറ്റാരും ധൈര്യപ്പെടാത്ത ഒരു കാര്യമായിരുന്നു അത്. അത് നമ്മളെല്ലാവരെയും കൂടുതൽ സുരക്ഷിതരാക്കുന്നു എന്ന് ട്രംപ് പ്രസിദ്ധീകരിച്ച ആദ്യ സന്ദേശത്തിൽ റുട്ടെ കുറിച്ചിട്ടുണ്ട്.

നാറ്റോ സഖ്യകക്ഷികൾക്കിടയിൽ സുപ്രധാനമായ ഒരു പ്രതിരോധ ചെലവ് കരാർ ഉറപ്പാക്കിയതിന് ട്രംപിനെ റുട്ടെ അഭിനന്ദിക്കുന്നതും ഈ സന്ദേശങ്ങളിൽ കാണാം. ഇന്ന് വൈകുന്നേരം ഹേഗിൽ നിങ്ങൾ മറ്റൊരു വലിയ വിജയത്തിലേക്ക് പറക്കുകയാണ്. അത് എളുപ്പമായിരുന്നില്ലെങ്കിലും അഞ്ച് ശതമാനത്തിൽ എല്ലാവരെയും ഒപ്പിടീക്കാൻ നമുക്ക് കഴിഞ്ഞു, നാറ്റോ സഖ്യകക്ഷികൾ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാനുള്ള ട്രംപിന്‍റെ നിർബന്ധത്തെ സൂചിപ്പിച്ച് റുട്ടെ കൂട്ടിച്ചേർത്തു.

എല്ലാ അംഗരാജ്യങ്ങളും തങ്ങളുടെ ജിഡിപിയുടെ കുറഞ്ഞത് അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയൊരു പ്രഖ്യാപനത്തിന് നാറ്റോ തയ്യാറെടുക്കുകയാണ്. ഇത് ട്രംപിന്‍റെ ദീർഘകാലത്തെ ആവശ്യമാണ്. ഇത് ഔദ്യോഗിക നയമായി മാറുന്നതിലേക്ക് എന്നത്തേക്കാളും അടുത്തു എന്നാണ് സൂചന.

Also Read

More Stories from this section

family-dental
witywide