ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര

ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ് ഇക്കാര്യ പ്രഖ്യാപിച്ചതി. സൂപ്പർതാരം നന്ദമുരി ബാലകൃകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ‘എൻബികെ111’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. കുതിരപ്പുറത്ത് വരുന്ന നയൻതാരയെ അവതരിപ്പിച്ചു കൊണ്ട്, ഈ ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃകൃഷ്‍ണ – നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃകൃഷ്‍ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാ കഥാപാത്രമാണ് നയൻതാര എൻബികെ111 അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും. രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Nayanthara to star in epic film ‘NBK111’

More Stories from this section

family-dental
witywide