മലയാളക്കരയിൽ നിന്നും ദക്ഷിണേന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കി കുതിക്കുന്ന നയൻതാര ഇന്ന് വിവാദച്ചുഴിയിലാണ്. വിവാഹവുമായി ബന്ധപ്പെട്ട ‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ എന്ന ഡോക്യുമെന്‍ററിയാണ് വിവാദങ്ങൾക്ക് കാരണം. കോളിവുഡിനെ ഞെട്ടിച്ച നയൻതാര – ധനുഷ് താരപ്പോരിനാണ് ഡോക്യുമെന്‍ററി ഇപ്പോൾ കാരണമായിരിക്കുന്നത്. ധനുഷ് നിർമ്മിച്ച നാനും റൗഡി താനിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടിയിലാണ് ‘നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നോവലിസ്റ്റ് ശോഭ ഡേ രംഗത്തെത്തിയിരിക്കുന്നത്.
വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരക്കെതിരെ നിശീത വിമർശനമാണ് ശോഭ ഡേ ഉയർത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.
‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്‌ലിക്‌സിലെ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി’ – ശോഭ ഡേ പറഞ്ഞു
‘എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു’ – എന്നും ശോഭ ഡേ വിവരിച്ചു.