മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 മരണം; ഗാസയിലെ ആശുപത്രി ആക്രമിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റോയിറ്റേഴ്‌സിന്റെയും അസോസിയേറ്റഡ് പ്രസിന്റേയും ഉള്‍പ്പെടെ 5 മാധ്യമ പ്രവര്‍ത്തകരും 16 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഗാസയിലെ നാസര്‍ ആശുപത്രിയിലെ ദാരുണമായ ആക്രമണത്തില്‍ ഇസ്രായേല്‍ അഗാധമായി ഖേദിക്കുന്നുവെന്നാണ് നെതന്യാഹു എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നത്. പത്രപ്രവര്‍ത്തകരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവര്‍ത്തനത്തെ ഇസ്രായേല്‍ വിലമതിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide