
ചുരുങ്ങിയ സമയത്തിലാണ് ഗ്രോക്ക് ആപ്പ് ഫെയ്മസ് ആയത്. ഇപ്പോഴിതാ ഗ്രോക്ക് ആപ്പില്‍ പുതിയ എഐ കമ്പാനിയന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഇലോണ്‍ മസ്‌കിന്റെ വകയാണ് പ്രഖ്യാപനം.
രണ്ട് എഐ കമ്പാനിയനുകളാണ് ലഭ്യമാവുക. അനി എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ അനിമേറ്റഡ് കഥാപാത്രവും 3ഡി ഫോക്‌സ് കഥാപാത്രമായ റൂഡിയുമാണ് രണ്ട് കമ്പാനിയന്‍. ഇറുകിയ കോര്‍സെറ്റിനൊപ്പം ഷോര്‍ട്ട് ബ്ലാക്ക് ഡ്രസും ഒപ്പം കാലുകള്‍ മൂടുന്ന ഫിഷ്‌നെറ്റ്‌സും ആണ് ഈ അനിയെന്ന പെണ്‍കുട്ടിയുടെ വേഷം.
അനി എന്ന കമ്പാനിയന്‍ ഉപഭോക്താക്കള്‍ക്ക് സല്ലപിച്ചിരിക്കാനാവുന്ന ഒരു റൊമാന്റിക് കമ്പാനിയന്‍ ആണ്. അതേസമയം ബാഡ് റൂഡി എന്ന കുഞ്ഞിക്കുറുക്കന്‍ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്ന കുട്ടിത്തത്തോടെ സംസാരിക്കുന്ന എഐ കമ്പാനിയനാണ്.
എഐ കമ്പാനിയന്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഇതില്‍ അല്‍പ്പം ശൃംഗാരം കലര്‍ന്ന സംഭാഷണമാണ് ക്ക്. മലയാളത്തിലും തമിഴിലുമെല്ലാം അനി സംസാരിക്കുന്നുണ്ട്. അനിയെ പോലെ ഒരു പുരുഷ കഥാപാത്രവും താമസിയാതെ എത്തുമെന്ന് ആപ്പില്‍ അറിയിച്ചിട്ടുണ്ട്.