
വാഷിംഗ്ടണ്‍ : ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചിട്ട് ഏകദേശം ഒരു വര്‍ഷം തികയുമ്പോഴാണ്, വീണ്ടും പല സംസ്ഥാനങ്ങളും ഗവര്‍ണര്‍ മേയര്‍ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്നത്. ഉയര്‍ന്ന ബില്ലുകള്‍, പണപ്പെരുപ്പം, ജീവിതച്ചെലവിലെ മാറ്റം, ഷട്ട്ഡൗണ്‍ എന്നിവയെക്കുറിച്ചുള്ള അമേരിക്കക്കാരുടെ ആശങ്കകളും ഉത്കണ്ഠകളുമാണ് ന്യൂജേഴ്സി, വിര്‍ജീനിയ ഗവര്‍ണര്‍മാരുടെ തിരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയം. ന്യൂയോര്‍ക്ക് നഗരത്തിലെ വാടക നിയന്ത്രണത്തിലുള്ള ഉറപ്പുകളാണ് ന്യൂയോര്‍ക്ക് നിയമസഭാംഗമായ സൊഹ്റാന്‍ മംദാനിയെ ഡെമോക്രാറ്റിക് നോമിനേഷനിലേക്ക് നയിച്ചതും.
‘ഈ തിരഞ്ഞെടുപ്പുകളില്‍ താങ്ങാനാവുന്ന വില എന്ന വിഷയം വളരെ വ്യാപകമാണ്,’ റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ ഈഗിള്‍ട്ടണ്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് പോളിംഗിന്റെ ഡയറക്ടര്‍ ഡോ. ആഷ്ലി കോണിംഗ് എബിസി ന്യൂസിനോട് പറഞ്ഞു. ന്യൂജേഴ്സിയില്‍, ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ജീവിതച്ചെലവ് പ്രശ്നങ്ങളെച്ചൊല്ലി ഡെമോക്രാറ്റിക് പ്രതിനിധി മിക്കി ഷെറിലും റിപ്പബ്ലിക്കന്‍ നോമിനി ജാക്ക് സിയാറ്ററെല്ലിയും തമ്മില്‍ തര്‍ക്കമുണ്ട്. ഡെവലപ്പര്‍മാര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കി താങ്ങാനാവുന്ന വിലയില്‍ ഭവനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഷെറിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നത്. യൂട്ടിലിറ്റി നിരക്ക് വര്‍ദ്ധനവ് മരവിപ്പിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി റെസിഡന്‍ഷ്യല്‍ വൈദ്യുതി നിരക്കുകളില്‍ ഒന്നാണ് ന്യൂജേഴ്സിയില്‍. റീജിയണല്‍ പ്ലാന്‍ അസോസിയേഷന്റെ കണക്കനുസരിച്ച്, വേനല്‍ക്കാലത്ത് ന്യൂജേഴ്സിയുടെ വൈദ്യുതി നിരക്ക് 17 മുതല്‍ 20% വരെയാണ് വര്‍ദ്ധിച്ചത്.
ബിസിനസുകാരനും മുന്‍ സംസ്ഥാന പ്രതിനിധിയുമായ സിയാറ്റെല്ലിയാകട്ടെ സംസ്ഥാനത്തിന്റെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറയ്ക്കുമെന്നും ഉയര്‍ന്ന നികുതിയുള്ള സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വത്ത് നികുതി മരവിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ചില വോട്ടര്‍മാര്‍ ന്യൂജേഴ്സിയിലെ സാമ്പത്തിക സ്ഥിതിക്ക് സ്ഥാനമൊഴിയുന്ന ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് ഉത്തരവാദിയെന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ ദിവസം എത്തിയ ഒരു സര്‍വ്വേയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതില്‍ നികുതിയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്നാണ് 25% വോട്ടര്‍മാരും പറയുന്നത്.
ഇനി വിര്‍ജീനിയയിലെ കാര്യമെടുത്താല്‍, ഇവിടുത്തെ ഫെഡറല്‍ തൊഴിലാളികളായ പതിനായിരക്കണക്കിന് താമസക്കാര്‍ സര്‍ക്കാര്‍ അടച്ചുപൂട്ടലിന്റെ ആഘാതത്തിലാണ്. വിര്‍ജീനിയയില്‍ ട്രംപിന്റെ ഫെഡറല്‍ സര്‍ക്കാരിനോടുള്ള നിരാശയും കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നു.
നിലവിലെ പണപ്പെരുപ്പ നിരക്കിന് പത്തില്‍ 6 അമേരിക്കക്കാരും ട്രംപിനെ കുറ്റപ്പെടുത്തുന്നുവെന്ന് പുതിയ എബിസി ന്യൂസ്/വാഷിംഗ്ടണ്‍ പോസ്റ്റ്/ഇപ്സോസ് സര്‍വ്വേയിലുണ്ടായിരുന്നു. സര്‍വ്വേപ്രകാരം, ട്രംപ് താരിഫുകള്‍, സമ്പദ്വ്യവസ്ഥ, ഫെഡറല്‍ ഗവണ്‍മെന്റ് എന്നിവയെ കൈകാര്യം ചെയ്യുന്ന രീതിയെ പത്തില്‍ 6 ല്‍ കൂടുതല്‍ പേരും അംഗീകരിക്കുന്നില്ല. ഇക്കാര്യങ്ങളൊക്കെ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വിര്‍ജീനിയ ശരിക്കും ചെലവേറിയതാണെന്ന് താമസക്കാരില്‍ പലരും പറയുന്നു.
മുന്‍ കോണ്‍ഗ്രസ് അംഗമായ ഡെമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയത്തെയും ഫെഡറല്‍ ഗവണ്‍മെന്റിനുണ്ടാകുന്ന അടച്ചുപൂട്ടലുകളുടെയും വെട്ടിക്കുറയ്ക്കലുകളുടെയും ആഘാതത്തില്‍ പ്രചാരണം കേന്ദ്രീകരിച്ചു. സ്പാന്‍ബെര്‍ഗറിനേക്കാള്‍ കൂടുതല്‍ സമയവും പിന്നിലായിരുന്ന റിപ്പബ്ലിക്കന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി വിന്‍സം ഏള്‍-സിയേഴ്‌സ്, ഗവണ്‍മെന്റ് അടച്ചുപൂട്ടലിലെ ഡെമോക്രാറ്റുകളുടെ നിലപാടുകളെ വിമര്‍ശിക്കുകയും ട്രാന്‍സ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
New Jersey and Virginia governors’ campaigns hinge on ‘affordability’












