
ന്യൂയോര്‍ക്ക് : ന്യൂജഴ്സിയില്‍ കാറ്റും മഴയും മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ കാറ് നദിയില്‍വീണ് രണ്ടു മരണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴ മൂലം പലയിടത്തും വാഹനങ്ങള്‍ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. റോഡുകളില്‍ അതിവേഗം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ കുടുങ്ങിയ നിരവധി ആളുകളെ രക്ഷപ്പെടുത്തി.
ന്യൂയോര്‍ക്ക് നഗരത്തില്‍ മണിക്കൂറില്‍ 5 സെ.മി. മഴയാണ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ സബ്വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് വെള്ളപൊക്കം രൂക്ഷമായത്.