ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അടുത്ത 5 ദിവസം മഴ; 26 ന് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 25 ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെടുന്ന ഈ ന്യൂനമർദം കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് കാരണമാകുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 26-ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴ എന്നതുകൊണ്ട് 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിൽ, മേൽപ്പറഞ്ഞ ജില്ലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിൽ മഴയുടെ തീവ്രത വർധിപ്പിക്കുമെന്നും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

More Stories from this section

family-dental
witywide